തൃശൂർ: ലഹരിക്കെതിരെ സന്ദേശവുമായി കലാമണ്ഡലം ഹൈമവതിയുടെ നേതൃത്വത്തിൽ മെഗാ മോഹിനിയാട്ടം ഒരുങ്ങുന്നു. നവംബർ ഒന്നിന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ സംഘടിപ്പിക്കുന്ന അവതരണത്തിൽ 500 നർത്തകർ പങ്കെടുക്കും. മലയാള ചലച്ചിത്ര മേഖലയിലെ നർത്തകിമാരായ നവ്യ നായർ ഉൾപ്പെടെയുള്ള പ്രമുഖരും വൈകീട്ട് മൂന്നിന് നടക്കുന്ന അവതരണത്തിൽ പങ്കാളികളാകും. സോബിൻ മഴവീടാണ് ഗാനമൊരുക്കിയത്. മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ഗോപി, കലാമണ്ഡലം ബാലസുബ്രഹ്മണ്യം, മോഹൻ സിത്താര, കലാമണ്ഡലം പത്മിനി, കലാമണ്ഡലം അംബിക തുടങ്ങിയവരെ ആദരിക്കും. പത്രസമ്മേളനത്തിൽ കലാമണ്ഡലം ഹൈമവതി, സി.ബി.ദിപിൻ, കലാമണ്ഡലം സംഗീത, അജ്മൽ റഹ്മാൻ, എൻസൺ ആന്റണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |