കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെ.എസ്.യു.എം) രജിസ്റ്റർ ചെയ്‌ത സ്റ്റാർട്ടപ്പായ ഷോപ്പ്‌ഡോക് ആഗോള ഫിനാൻഷ്യൽ പ്ലാറ്റ്ഫോമായ മാസ്റ്റർകാർഡുമായി പങ്കാളിത്തം കരസ്ഥമാക്കി. മെഡിക്കൽ ടൂറിസം, ആരോഗ്യം, വെൽനസ് മേഖലകളിലെ ഉപഭോക്താക്കൾക്ക് സുരക്ഷിതവും തടസമില്ലാത്തതുമായ പണമിടപാടുകൾ സാദ്ധ്യമാക്കാൻ മാസ്റ്റർകാർഡിന്റെ പേയ്‌മെന്റ് വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തും. വിദേശത്തോ സ്വദേശത്തോ ആരോഗ്യസേവനങ്ങൾ ആസൂത്രണം ചെയ്യാനും പണമടയ്‌ക്കാനും സാധിക്കും. സ്റ്റാർട്ടപ്പുകൾ ലോകോത്തര കമ്പനികളുമായി സഹകരിക്കുന്നത് അഭിമാനകരമാണെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.
മാസ്റ്റർകാർഡുമായി സഹകരിക്കുന്നത് ലോകോത്തര ആരോഗ്യസേവനങ്ങൾ ജനാധിപത്യവത്കരിക്കുമെന്ന് ഷോപ്പ്‌ഡോക് സ്ഥാപകനും സി.ഇ.ഒയുമായ ശിഹാബ് മക്കാനിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |