തൊടുപുഴ:ട്രേഡ് യൂണിയൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് 1000 രൂപയിൽ നിന്നും 10,000 രൂപയാക്കി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി .എം .എസ് ജില്ലാ കമ്മിറ്റി തൊടുപുഴ ഡി എൽ ഒ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. ട്രേഡ് യൂണിയനിൽ അംഗങ്ങൾ ആകുന്ന തൊഴിലാളികളെ തിരിച്ചറിയാനുള്ള അധികാരം എ.എൽ.ഒ മാർക്ക് ആയിരുന്നു, എന്നാൽ ആ അധികാരം എടുത്തു മാറ്റി തൊഴിൽ മേഖലയെ കുറിച്ചും തൊഴിലിനെ കുറിച്ചും ഒന്നും അറിയാത്ത ഗസറ്റഡ് ഓഫീസർമാരെ അധികാരം ഏല്പ്പിച്ചത് യഥാർത്ഥ തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശത്തിനമേലുള്ള കടന്നുകയറ്റം ആണെന്നും, ബി.എം.എസ് ഇതര തൊഴിലാളി സംഘടനകൾ ഈ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ശബ്ദം ഉയർത്താത്ത സാഹചര്യത്തിലാണ് ബി.എം.എസ് പ്രക്ഷോഭവുമായി രംഗത്തു വന്നതെന്നും ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി കെ.സി. സിനീഷ്‌കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ എൻ.ബി. ശശിധരൻ, ബി. വിജയൻ, കെ. ജയൻ, വി.എൻ. രവീന്ദ്രൻ, എസ്.ജി. മഹേഷ്, കെ. മാരിയപ്പൻ, ബി.അജിത്കുമാർ, എസ്.സുനിൽ, കെ.കെ. സനു, സി. രാജേഷ്, ഗിരീഷ് തയ്യിൽ, ടി.കെ. ശിവദാസ്, സതീഷ് വേണഗോപാൽ, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |