വടകര: ഷാഫി പറമ്പിൽ എം.പി യെ മർദ്ദിച്ച പൊലീസുകാർക്ക് എതിരെ നടപടിയെടുക്കാതെ പേരാമ്പ്രയിൽ യു.ഡി.എഫ് പ്രവർത്തർക്ക് എതിരെ കേസ് എടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അഴിയൂർ ചുങ്കത്ത് പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. ചെയർമാൻ കെ അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി.സി രാമചന്ദ്രൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, പി.പി ഇസ്മായിൽ, ഇ കമല, ഹാരിസ് മുക്കാളി, വി.കെ അനിൽ കുമാർ, കെ.പി വിജയൻ, പി.കെ കോയ, അഹമ്മദ് കൽപ്പക, ജബ്ബാർ നെല്ലോളി, പി.കെ റയിസ്, എം.പി സിറാജുദീൻ, ബവിത്ത് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |