കൊച്ചി: ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ അസാധാരണ പൊതുയോഗം 21ന് ചേരും. സെഷൻസ് കോടതിയെ സമീപിക്കാതെ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ നേരിട്ട് സമീപിക്കാനാകുമോ എന്നത് സുപ്രീംകോടതി പരിശോധിക്കുന്ന പശ്ചാത്തലത്തിലാണിത്. ഹൈക്കോടതിയിലെ അഭിഭാഷകർ നൽകിയ നിവേദനം പരിഗണിച്ചാണ് അസോസിയേഷന്റെ തീരുമാനം.
മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി നേരിട്ട് പരിഗണിക്കുന്നത് പരിശോധിക്കാൻ കഴിഞ്ഞ മാസമാണ് സുപ്രീംകോടതി തീരുമാനിച്ചത്. ഇതിനായി അമിക്കസ്ക്യൂറിയെയും നിയോഗിച്ചു. ഒഡീഷ ഹൈക്കോടതി കഴിഞ്ഞാൽ നേരിട്ട് ഹർജി നൽകുന്നവർക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരള ഹൈക്കോടതിയെന്നാണ് അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയത്. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നപടികളിൽ തീരുമാനമെടുക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |