മുഖ്യമന്ത്രിയുടെ മകന്റെ പേരിൽ ഇ.ഡി നൽകിയ സമൻസിൽ ഇ.ഡിയും മുഖ്യമന്ത്രിയും ബി.ജെ.പിയും നിലപാട് വ്യക്തമാക്കണം. സമൻസിൽ എന്തു നടപടി സ്വീകരിച്ചെന്ന് ചോദിക്കുമ്പോൾ മകൻ ക്ലിഫ് ഹൗസിലെ മുറികൾ കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. മകളുടെ സാമ്പത്തിക ക്രമക്കേട് കേസിൽ ഒളിച്ചോടിയതുപോലെ മകന്റെ വിഷയത്തിലും മുഖ്യമന്ത്രി സത്യം മറച്ചുപിടിക്കുകയാണ്.
-സണ്ണി ജോസഫ്
കെ.പി.സി.സി പ്രസിഡന്റ്
യൂത്ത് കോൺ. പദവിയിൽ നിന്ന്
പുറത്താക്കി
പിതാവിന്റെ ഓർമ്മ ദിവസം തന്നെ അപമാനിക്കുന്ന രീതിയിൽ യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി. താൻ ഒന്നും പറഞ്ഞില്ല. വളരെയധികം മാനസിക വിഷമം ഉണ്ടായി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം തുറന്നു പറയും.
-ചാണ്ടി ഉമ്മൻ
എം.എൽ എ
ശിവൻകുട്ടിക്ക് എസ്.ഡി.പി.ഐയുടെ സ്വരം
എറണാകുളത്തെ സ്കൂളിലെ യൂണിഫോം വിവാദത്തിൽ മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതാണ്. വിദ്യാഭ്യസവകുപ്പ് ചെയ്യേണ്ടതായ പ്രാഥമികമായ കാര്യങ്ങൾ ഒന്നും ചെയ്യാതെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. യൂണിഫോം വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതി വിധികൾ ഉണ്ടെന്ന് വിദ്യാഭ്യാസമന്ത്രിക്ക് അറിയാവുന്ന കാര്യമാണ്. അതൊല്ലാം അവഗണിച്ചാണിത്.
- എം.ടി. രമേശ്, ബി.ജെ.പി
സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |