വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം വലിയോറ ഉദ്ഘാടനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.പഞ്ചായത്ത് കോൺഫ്രൻസ്ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 21 ന് പതിനൊന്നുമണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ അനുവദിച്ച 35 ലക്ഷം രൂപയും പഞ്ചായത്തിന്റെ വിവിധ പദ്ധതികളിലുൾപ്പെടുത്തി 30 ലക്ഷത്തോളം രൂപയും ചിലവിട്ടാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത്. ആധുനികസൗകര്യങ്ങളോടെ ഒരുങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കി മാറ്റാനൊരുങ്ങുകയാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |