പയ്യന്നൂർ: പയ്യന്നൂർ നഗരസഭ വികസന സദസ് കണ്ടോത്ത് ശ്രീകൂർമ്പ ഓഡിറ്റോറിയത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. ജില്ല റിസോഴ്സ് പേഴ്സൺ വി.പി.സന്തോഷ് കുമാർ, 'നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വികസന നോട്ടങ്ങളുടെ റിപ്പോർട്ട് മുൻ എം.എൽ.എ സി കൃഷ്ണന് കൈമാറി ടി.ഐ.മധുസൂദനൻ പ്രകാശനം ചെയ്തു. നഗരസഭയുടെ ജി.ഐ.എസ്. മാപ്പിംഗ് സംവിധാനം എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. നഗരസഭയുടെ മുഴുവൻ സേവനങ്ങളും ഓൺലൈൻ സംവിധാനം വഴി നൽകുന്ന കെ-സ്മാർട്ട് മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്ന ക്ലിനിക്കും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി.സമീറ, കൗൺസിലർ ഇക്ബാൽ പോപ്പുലർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |