കൊച്ചി: കപ്പൽ ഗതാഗത മേഖലയിലെ സാദ്ധ്യതകൾ വിവരിക്കുന്ന ഇന്ത്യ മാരിടൈം വാരം ഈ മാസം 27 മുതൽ 31 വരെ ആഘോഷിക്കും. മുംബയിലെ ബോംബെ എക്സിബിഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 100 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗാഗത മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 500 പ്രദർശകർ, 200 ആഗോളതല പ്രഭാഷകർ, നയരൂപകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും. മാരിടൈം മേഖലയിലെ തൊഴിൽസാദ്ധ്യതകൾ, പഠനസൗകര്യങ്ങൾ എന്നിവയാണ് വിഷയങ്ങൾ. വിദ്യാർത്ഥികൾക്കായി പ്രത്യേക സെമിനാറുകളും ചർച്ചകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |