തിരുവനന്തപുരം: പട്ടയഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്താനുള്ള ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടം വിജ്ഞാപനം ചെയ്തു. ഇന്നലെ മുതൽ പ്രാബല്യത്തിലായി.
ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ നൂറുകണക്കിന് നിർമ്മാണങ്ങളാണ് ഇതോടെ ക്രമവത്കരിക്കപ്പെടുന്നത്. പതിച്ചുനൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതാണ് ചട്ട ഭേദഗതി.
വീട് നിർമ്മിക്കാനും കൃഷി ആവശ്യത്തിനുമായാണ് ഭൂരിഭാഗം പട്ടയങ്ങളും നൽകിയിട്ടുള്ളത്. അതിനാൽ 95 ശതമാനം കെട്ടിടങ്ങൾക്കും ക്രമീകരണം വേണ്ടിവരില്ല. ക്രമീകരണത്തിനായി പുതിയ ഓഫീസുകൾ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പട്ടയരേഖകൾ കൈവശമില്ലെങ്കിൽ നിജസ്ഥിതി സർട്ടിഫിക്കറ്റുകൾ മതിയാകും. ക്രമീകരണ സമയത്ത് പുതിയ വിഷയങ്ങളുണ്ടെങ്കിൽ ദൂരീകരിക്കാൻ സർക്കാരിന് പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്. കൈമാറ്റംവഴി ലഭിച്ച ഭൂമി മുൻകൂർ അനുമതിയോടെ വകമാറ്റി ഉപയോഗിക്കാനുള്ള ചട്ടങ്ങൾ രൂപീകരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
3000 ചതുരശ്ര അടി
വരെ ഫീസില്ല
ക്രമവത്കരണം നടത്തുമ്പോൾ 3000 ചതുരശ്രഅടി വരെയുള്ള കെട്ടിടത്തിന് ഫീസടയ്‌ക്കേണ്ടതില്ല
കാർഷിക ആവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ഫീസില്ല
വിനോദസഞ്ചാര ആവശ്യത്തിനുള്ള ഭൂമിയിക്ക് ന്യായവിലയുടെ അഞ്ച് ശതമാനം ഫീസ്
സ്വകാര്യ ആശുപത്രിൾക്ക് മൂവായിരത്തിനു മുകളിലാണെങ്കിൽ ന്യായവിലയുടെ 10 ശതമാനം
വിദ്യാലയം, സാംസ്‌കാരിക സ്ഥാപനങ്ങളുടെ കെട്ടിടം, രാഷ്ട്രീയ പാർട്ടി മന്ദിരം, സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് ന്യായവിലയുടെ ഒരു ശതമാനമാണ് ഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |