പന്തളം : പന്തളം ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം (ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള) തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തോട്ടക്കോണം ഗവ.എൽ പി സ്‌കൂൾ എന്നിവിടങ്ങളിൽ തുടങ്ങി. പന്തളം ഉപജില്ലയിലെ 39 സ്‌കൂളുകളിലെ വിദ്യാർത്ഥി പ്രതിഭകളാണ് ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോൻ ഉദ്ഘാടനംചെയ്തു. . തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അദ്ധ്യക്ഷത വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് മുഖ്യാതിഥി ആയിരുന്നു.
പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ സന്തോഷ് ശാസ്‌ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ പന്തളം എൻ.എസ് എസ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി എച്ച് ഗൗരികൃഷ്ണയ് ക്ക് നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മാത്യൂ ഉപഹാരം നൽകി. നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ, പന്തളം എ ഇ ഒ സി വി സജീവ്, തോട്ടക്കോണം ജി എച്ച് എസ് എസ് പി ടി എ പ്രസിഡന്റ് കെ എച്ച് ഷിജു, എസ് എം സി ചെയർമാൻ ജി അനൂപ് കുമാർ, സ്‌കൂൾ പ്രൻസിപ്പൽ എൻ ഗിരിജ, പ്രഥമാദ്ധ്യാപകൻ പി. ഉദയൻ, എച്ച് എം ഫോറം സെക്രട്ടറി സി സുദർശനപിള്ള,
ജി എൽ പി എസ് പ്രഥമാദ്ധ്യാപിക ജി അശ്വതി, പി ടി എ പ്രസിഡന്റ് ശ്രീജ ശ്യം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |