ബേപ്പൂർ: കേന്ദ്ര സർക്കാറിൻ്റെ ഇംഗിതത്തിനനുസരിച്ച് പ്രവൃത്തിക്കുന്ന കേന്ദ്ര സെൻസർ ബോർഡ് പിരിച്ച് വിട്ട് സംസ്ഥാന തലത്തിൽ സെൻസർ ബോർഡ് രൂപീകരിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം നടുവട്ടം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സിനിമയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ വി.കെ ദിലീപ് ഉദ്ഘാടനം ചെയ്തു. സനോജ് കുമാർ ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലരത്ത് സുരേശൻ, വി.കെ അനൂപ്, വി.ടി മൊയ്തീൻ കോയ , ദിലീപ് കുമാർ, ബേദിപ്രസംഗിച്ചു. യൂണിറ്റ് പ്രസിഡൻ്റായി സനോജ് കുമാർ ബേപ്പൂരിനേയും സെക്രട്ടറിയായ് ദിലീപ് കുമാറിനേയും ട്രഷററായ് വി.കെ.അനൂപിനേയും 17 അംഗ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |