പാലക്കാട്: സമൂഹനന്മ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രൗഡ് (പീപ്പിൾ റെസ്‌പോൺസിബിൾ ഓർഗനൈസേഷൻ ഫോർ അർബൻ ഡെവലപ്പ്‌മെന്റ്) മെമ്പേഴ്സ് മീറ്റ് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ജില്ല കളക്ടർ എം.എസ്. മാധവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ഓരങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ടവരെയും ദുരിതമനുഭവിക്കുന്നവരെയും ചേർത്തുപിടിക്കാൻ വ്യവസായികളും സംരംഭകരും സ്വയം സേവകരായി എത്തുന്നതിലൂടെ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുമെന്ന് അവർ പറഞ്ഞു.
അംഗത്വ കാമ്പയിനിൽ സ്റ്റാർ പെർഫോമർമാരായ എൻ.എം.ആർ എം.ഡി. അബ്ദുൽ റസാഖിനെയും ബാവാ മെറ്റൽസ് ഉടമ ഫത്തീൻ കെ ഷെമീറിനെയും പൊന്നാട അണിയിച്ച് കലക്ടർ അനുമോദിച്ചു.
പ്രൗഡ് ചെയർമാൻ നിഖിൽ കൊടിയത്തൂർ, സെക്രട്ടറി ജനറൽ ഹിതേഷ് ജെയിൻ, ലേഡീസ് ചേംബർ സപ്പോർട്ട് ലീഡർ ഡോ. ശ്രീലക്ഷ്മി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |