തൃശൂർ: യൂണിഫോം തീരുമാനിക്കേണ്ടത് സ്‌കൂളുകളാണെന്നിരിക്കെ വോട്ടുബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയുന്നെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിജാബ് വിഷയം ഉയർത്തുന്നത് മതഭീകരവാദ സംഘടനകളാണ്. ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടെയും മറ്റ് സ്വകാര്യ മാനേജുമെന്റുകളുടെയും സ്‌കൂളുകളിൽ ഹിജാബ് ധരിക്കണമെന്നും നമാസ് നടത്തണമെന്നും പറയുന്നതിനു പിന്നിൽ അത്ര നല്ല ഉദ്ദേശമല്ല. മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ തീവ്രനിലപാട് സ്വീകരിക്കുകയാണ്. ഹൈബി ഈഡന്റെ നിലപാട് ലജ്ജാകരമാണ്. പോപ്പുലർ ഫ്രണ്ടിന് മുമ്പിൽ മുട്ടുമടക്കുകയാണ് മന്ത്രിയെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |