ബീജിംഗ്: അഴിമതി ആരോപണത്തെ തുടർന്ന് ഉന്നത സൈനിക ജനറലിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സൈന്യത്തിൽ നിന്നും പുറത്താക്കി ചൈന. സെൻട്രൽ മിലിട്ടറി കമ്മിഷന്റെ വൈസ് ചെയർമാനായിരുന്ന ഹെ വെയ്‌ഡോംഗിന്റെ സ്ഥാനമാണ് തെറിച്ചത്. മറ്റ് എട്ട് മുതിർന്ന ഉദ്യോഗസ്ഥരെയും വെയ്‌ഡോംഗിനൊപ്പം പുറത്താക്കി. സൈനിക ഉദ്യോഗസ്ഥർക്കെതിരെ ചൈനീസ് ഭരണകൂടം തുടരുന്ന അഴിമതി വിരുദ്ധ ക്യാമ്പെയ്നിലൂടെ പുറത്താക്കപ്പെട്ട ഏറ്റവും ഉന്നതനാണ് വെയ്‌ഡോംഗ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് ശേഷം സൈന്യത്തിലെ രണ്ടാമത്തെ ഉയർന്ന പദവിയായിരുന്നു വെയ്‌ഡോംഗിന്റേത്. വെയ്‌ഡോംഗ് അടക്കം 9 പേരും ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്ന് സംശിക്കുന്നെന്നും അന്വേഷണം നടക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി വെയ്‌ഡോംഗ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല. സൈന്യത്തിന്റെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് മുൻ മേധാവിയായ വെയ്‌ഡോംഗ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 24 അംഗ പോളിറ്റ് ബ്യൂറോയിലും ഉൾപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |