വൈപ്പിൻ: ലൈബ്രേറിയൻസ് യൂണിയൻ കൊച്ചി താലൂക്ക് സമ്മേളനം ജില്ലാ സെക്രട്ടറി പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കവിത വിനോദ് അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എസ്. സന്തോഷ്‌കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം എൻ.എം. ഗോപകുമാർ, കെ.ജി. ലാലു, മോഹൻ, ഷൈജ ആൽബി, കൗസല്യ രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. ദീർഘകാലം സേവനം അനുഷ്ഠിച്ച ഷീല ഫ്രാൻസിസ്, കെ.സി. സജിത എന്നിവരെ ആദരിച്ചു. ഭാരവാഹികളായി കവിത വിനോദ് (പ്രസിഡന്റ് ), കെ.സി. സജിത (സെക്രട്ടറി ), ഷൈജ ആൽബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |