കോഴിക്കോട്: ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന എം.സി.എഫ് കെട്ടിടത്തിന് വനം മന്ത്രി എ കെ ശശീന്ദ്രൻ തറക്കല്ലിട്ടു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 'ഹരിതം സുന്ദരം എന്റെ ചേളന്നൂർ' പദ്ധതിയിലുൾപ്പെടുത്തി 19,58,600 രൂപ ചെലവിട്ട് വാങ്ങിയ 56 സെന്റ് സ്ഥലത്ത് 71,93,333 രൂപ ചെലവഴിച്ചാണ് എം.സി.എഫ് കെട്ടിടം നിർമിക്കുന്നത്. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി സുരേഷ് കുമാർ, സി.പി നൗഷീർ, പി.കെ കവിത, ഗ്രാമപഞ്ചായത്ത് അംഗം എൻ രമേശൻ, സെക്രട്ടറി കെ മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |