കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കോട്ടയം ഫൈനൽ കാണാതെ പുറത്തായി. ഇന്നലെ വൈകിട്ട് നടന്ന ആദ്യ സെമി ഫൈനലിൽ തൃശൂർ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് കോട്ടയത്തെ പരാജയപ്പെടുത്തി. ആന്റണി പൗലോസ് ഇരട്ടഗോളുകളുമായി തൃശൂരിനെ ഫൈനലിലേക്ക് നയിച്ചു. 39-ാം മിനിറ്റിലായിരുന്നു ആദ്യ പ്രഹരം. 80-ാം മിനിറ്റിൽ രണ്ടാംഗോളും പിറന്നു. നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരം ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായിരുന്നു. ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇടുക്കി ആലപ്പുഴയെ നേരിടും. നാളെ വൈകിട്ട് 3നാണ് കലാശക്കളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |