തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ. ചാൻസലർ ഡോ.എം.എസ്.ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു. ആധുനിക ശാസ്ത്രസാങ്കേതിക സംവിധാനങ്ങളുടെ സ്വാധീനം വിദ്യാഭ്യാസ രംഗത്ത് എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ.ആർ.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബാബു ഗോപാലകൃഷ്ണൻ, അഡ്വ.ബി.ജയചന്ദ്രൻ, ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ, ഗാന്ധിസ്മാരക നിധി സെക്രട്ടറി ടി.ആർ.സദാശിവൻ നായർ, അഡ്വ.പിരപ്പൻകോട് ജയദേവൻ നായർ, അഡ്വ.പി.റഹീം, അഡ്വ.കെ.വി.രണദിവെ, ഡോ.പി.പ്രതാപൻ, അഡ്വ.എസ്.ഉദയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |