മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഒരുവർഷമായി അടച്ചിട്ടിരുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം ഒടുവിൽ സന്ദർശകർക്ക് തുറന്ന് നൽകുന്നു. ബുധനാഴ്ച മന്ത്രി മുഹമ്മദ് റിയാസ് പ്രവേശനോദ്ഘാടനം നിർവഹിക്കും.
സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ടൂറിസം വകുപ്പിന് കീഴിൽ സജ്ജമാക്കിയ സംസ്ഥാനത്തെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്. തിരുവനന്തപുരം ഡി.ടി.പി.സിയുമായി സഹകരിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് (വൈബ്‌കോസ്) കണ്ണാടിപ്പാലം നിർമ്മിച്ചിരിക്കുന്നത്. വൈബ് കോസിന് കീഴിലെ യുവ സംരംഭകരാണ് നിർമ്മാണച്ചെലവ് പൂർണമായും വഹിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ, പാലം തുറക്കാൻ നിശ്ചയിച്ചതിന് മുൻപ് തന്നെ വിള്ളലുണ്ടായി. വിള്ളലുണ്ടായ പാളികൾ മാറ്റി സുരക്ഷ വർദ്ധിപ്പിക്കണമെന്ന, കോഴിക്കോട് എൻ.ഐ.ടി സിവിൽ വിഭാഗത്തിന്റെ പഠന റിപ്പോർട്ടിനെ തുടർന്നാണ് അറ്റകുറ്റപ്പണികളും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചത്. പണിപൂർത്തിയായതിന് ശേഷം എൻ.ഐ.ടി സമിതി കണ്ണാടിപ്പാലം പരിശോധിച്ച് പ്രവർത്തനാനുമതി നൽകി. കണ്ണാടിപ്പാലത്തിന്റെ പരിപാലന ചുമതലയും വൈബ്‌കോസിനാണ്.
ആക്കുളം കായലിലൂടെയുള്ള മനോഹരക്കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം.
ആക്കുളം ടൂറിസ്റ്റ്
വില്ലേജിൽ ചെന്നാൽ
സിപ്പ്‌ലൈൻ,സ്‌കൈ സൈക്ലിംഗ് തുടങ്ങിയ ഹൈറോപ്പ് ആക്ടടിവിറ്റികൾ,കൃത്രിമ മഴ, മൂടൽമഞ്ഞ്, ലേസർ ഷോ തിയേറ്റർ, ഇന്ത്യൻ എയർഫോഴ്സ് മ്യൂസിയം, 12ഡി തിയേറ്റർ, കമ്പ്യൂട്ടർ ഗെയിമിംഗ് സോൺ, ഫിഷ് സ്‌പാ, കുട്ടികൾക്കായുള്ള സോഫ്ട് പ്ലേ ഏരിയ, കിഡ്സ് സോൺ, ടോയ് ട്രെയിൻ തുടങ്ങി നിരവധി വിനോപരിപാടികൾ പ്രവർത്തിക്കുന്നുണ്ട്.
20 പേർക്ക് കയറാം!
70 അടി ഉയരവും 50 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള കണ്ണാടിപ്പാലത്തിൽ ഒരു സമയം 20പേർക്ക് കയറാം. 50 മീറ്റർ നീളവും 2 മീറ്റർ വീതി. 12 മി.മീ വീതം കനമുള്ള കണ്ണാടിപ്പാളികൾക്കിടയിൽ 1.5 മി.മീ വീതം ലാമിനേഷൻ ക്രമീകരിച്ച് സാൻവിച്ച് മാതൃകയിലാണ് കണ്ണാടിപ്പാലം.
ചെലവ്
1.25 കോടി
പ്രവേശന നിരക്ക്
മുതിർന്നവർ 200രൂപ
കുട്ടികൾ 150രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |