പയ്യന്നൂർ : കേരള പൂരക്കളി അക്കാദമിയുടെ ഈ വർഷത്തെ അവാർഡിന് അർഹരായവരേയും പൂമാലിക പുരസ്കാര ജേതാക്കളെയും ക്ഷേത്ര പൂരക്കളി കലാ അക്കാഡമി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്ര പരിസരത്ത് നടന്ന അനുമോദന സദസ്സ് എം.അപ്പു പണിക്കർ ഉദ്ഘാടനം ചെയ്തു. ഡോ. സി.എച്ച്.സുരേന്ദ്രൻ നമ്പ്യാർ വിശിഷ്ടാതിഥിയായിരുന്നു. ജില്ല പ്രസിഡന്റ് യു.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. പൂരക്കളി അവാർഡ് ജേതാക്കളായ രാഘവൻ പുതിയപുരയിൽ അന്നൂർ, കിഴക്കേ പുരയിൽ അമ്പു കടന്നപ്പള്ളി , ടി.ടി.വി.കഞ്ഞികൃഷ്ണൻ കരിവെള്ളൂർ, വൈക്കത്ത് രാഘവൻ വയലപ്ര , തുരുത്തിപ്പള്ളി രാമദാസൻ കാനായി, തായമ്പത്ത് ഗോവിന്ദൻ കുഞ്ഞിമംഗലം, കാരോത്ത് കുഞ്ഞിരാമൻ പണിക്കർ, കുഞ്ഞിരാമൻ പണിക്കർ കവേരി എന്നിവരെയുംപൂമാലികാ പുരസ്കാര ജേതാക്കളായ ഒ.വി. രത്നാകരൻ പണിക്കർ, പി.പി.രാഘവൻ പണിക്കർ തുരുത്തി എന്നിവരുമാണ് അനുമോദനം ഏറ്റുവാങ്ങിയത്.
സംസ്ഥാന പ്രസിഡന്റ് പിലാക്കാൽ അശോകൻ, സെക്രട്ടറി രഘുനാഥ് കയ്യൂർ , ട്രഷറർ പി.കെ. നാരായണൻ, കാടങ്കോട് കുഞ്ഞികൃഷ്ണൻ പണിക്കർ, വി.പി ബാബു, നാരായണൻ കാട്ടാംപള്ളി, എം.വി പ്രകാശൻ പണിക്കർ, രവീന്ദ്രൻ പണിക്കർ പയ്യനാട്, വി.ജനാർദ്ദനൻ, ടി.വി.സുനിൽ, മോഹനൻ മേച്ചേരി, സുരേന്ദ്രൻ പിലിക്കോട് സംസാരിച്ചു. എം.രാഘവൻ സ്വാഗതവും കെ.വി. ശിവദാസൻ കണ്ണപുരം നന്ദിയും പറഞ്ഞു. തുടർന്ന് കൊയോങ്കര എം.രാജീവൻ പണിക്കരും അണ്ടോൾ യു പി.രാജേഷ് പണിക്കരും തമ്മിലുള്ള മറുത്തുകളിയും കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെ പൂരക്കളിയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |