ചെറുപുഴ: കെ.എസ്.എസ്.പി.എ ചെറുപുഴ മണ്ഡലം സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജൻ ജോസ് അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി. ഭാസ്കരൻ, ജില്ലാ സെക്രട്ടറി പി. സുഖദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി. കുഞ്ഞികൃഷ്ണൻ, ടി.പി ചന്ദ്രൻ, പി. ലളിത, കോടൂർ കുഞ്ഞിരാമൻ, പി.ജെ ജോസഫ്, കെ.സി. ജോസഫ്, തോമസ് ജോസഫ്, കെ. മുസ്തഫ, കെ. അനിത ഭായി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷാജൻ ജോസ് (പ്രസിഡന്റ്), തോമസ് ജോസഫ്, ജയ്സൺ, കെ. മുസ്തഫ (വൈസ് പ്രസിഡന്റുമാർ), പി.ജെ ജോസഫ് (സെക്രട്ടറി), കൃഷ്ണൻ പള്ളിക്കര, പി. ശശിധരൻ, കെ.സി ആൻസമ്മ ജോയിന്റ് സെക്രട്ടറിമാർ), കെ.സി. ജോസഫ് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |