കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ പുലയൻ സമുദായ അനുഷ്ഠാന തെയ്യം കലാകാരന്മാർക്ക് സർക്കാർ സഹായം അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് മേഖല പുലയൻ സമുദായ തറവാട് ക്ഷേത്ര ഭാരവാഹികളുടെ സംഗമം ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ കല്ല്യാശ്ശേരി കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ മേഖല വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ കോ ഓർഡിനേറ്റർ സഞ്ജീവൻ മടിവയൽ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി പി. സീതാറാം, പത്മനാഭൻ മൊറാഴ, ടി. കണ്ണൻ, കെ. ഭാസ്‌കരൻ, കണ്ണോത്ത് ശേഖരൻ, ചെമ്മിടൻ രാജു, കണ്ണോത്ത് കൃഷ്ണൻ, എം. രവീന്ദ്രൻ, എം. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ മേഖല ജനറൽ സെക്രട്ടറി പ്രമോദ് പത്താനത്ത് സ്വാഗതവും ആവിക്കര പുലയൻ സമുദായ സംഘം പ്രസിഡന്റ് സജീവൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |