ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ആന മതിൽ നിർമ്മാണം വൈകിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ആദിവാസി വിഭാഗക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ആറളം ഫാം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാം ബ്ലോക്ക് 13 ആർ.ആർ.ടി ഓഫീസിന്റെ സമീപത്തുനിന്ന് വളയച്ചാൽ വരെ പദയാത്ര നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. വേലായുധൻ പദയാത്ര നയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കെ.എം സോമൻ അദ്ധ്യക്ഷത വഹിച്ചു
ഡി.സി.സി ജനറൽ സെക്രട്ടറി വി.ടി തോമസ്, സാജു യോമസ്, ജിമ്മി അന്തിനാട്ട്, വി. ശോഭ, ഷിജി നടുപറമ്പിൽ, അമൽ മാത്യു, കെ.എം പീറ്റർ, വി.ആർ സുനിത, ടൈറ്റസ് പ്രസംഗിച്ചു. വളയൻചാലിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |