തിരുവനന്തപുരം: കേരള ഗ്രാമീൺ ബാങ്ക് ടെംപററി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ക്ലൈനസ് റൊസാരിയോ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ബിജു,സംസ്ഥാന പ്രസിഡന്റ് ബി. പ്രകാശൻ,ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,ജില്ലാ സെക്രട്ടറി എൻ.നിഷാന്ത്,കെ.ജി.ബി.ടി.ഇ.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി അഖിൽ,കെ.ജി.ബി.ഒ.യു ജില്ലാസെക്രട്ടറി അശ്വിൻ,അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. പുതിയ പ്രസിഡന്റായി ടി.എസ്.അജിത്ത്കുമാറിനെയും സെക്രട്ടറിയായി വി.ജി.ബിജുവിനെയും ജോയിന്റ് സെക്രട്ടറിയായി ബിജോയിയെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |