ഏച്ചൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവസമിതി മേഖലാ ക്യാമ്പ് കൂടാളി പൊതുജന വായനശാലയിൽ സമാപിച്ചു. യുവാക്കളുടെ വ്യക്തിത്വ വികസനം, തൊഴിൽ സാധ്യത, പരിസ്ഥിതി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ ക്ലാസുകൾ നടന്നു. ഗ്രൂപ്പ് ആക്ടിവിറ്റിയിലൂടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.
പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.പി ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.കെ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പി. കരുണാകരൻ മാസ്റ്റർ, പി.പി സുനിൽ, ടി. പവിത്രൻ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ ക്യാമ്പ് ഡയറക്ടറായി പ്രവർത്തിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസർ കെ. രമേശൻ കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു. യുവസമിതി കൺവീനർ അഭിരാഗ്, ആര്യനന്ദ, വിനായക് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |