വർക്കല:കാപ്പിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ സമഗ്ര പുനരുദ്ധാരണത്തിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തി.പഴക്കംചെന്ന സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരകളുടെ പുനരുദ്ധാരണത്തിനും സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണത്തിനുമാണ് ഫണ്ട്.നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ നിർവഹിച്ചു.ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു തങ്കച്ചി പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ്.കുമാർ,വാർഡ് മെമ്പർമാരായ ജെസി.ആർ,സജികുമാർ.എസ്,പി.ടി.എ പ്രസിഡന്റ് അഭിലാഷ്.ജി,എസ്.എം.സി ചെയർപേഴ്സൺ ബിന്ദു,സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ബിന്ദു പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |