അമ്പലപ്പുഴ: 79-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക തോട്ടപ്പള്ളി മേഖല സംഘാടക സമിതിയുടെ നേതൃത്വത്തിൽ പുന്തല കുന്നശേരി വീട്ടിൽ ഡോ. ജിനുരാജിന്റെ സ്മരണാർത്ഥം ഭാര്യ സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയംഗം ശ്രീകുമാരിയിൽ നിന്ന് എച്ച് .സലാം എം .എൽ. എ ഏറ്റുവാങ്ങി സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം പി.സുരേന്ദ്രന് കൈമാറി. തുടർന്ന്, ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വൈകിട്ട് രക്തസാക്ഷി മണ്ഡപ നടയിലെത്തിച്ചു.ഇവിടെ സ്ഥാപിക്കുന്നതിനുള്ള കൊടിമരം പുന്നപ്ര വയലാർ സമര നായകൻ പി.കെ.ചന്ദ്രാനന്ദന്റെ സ്മരണാർത്ഥം മകൾ ഉഷ വിനോദിൽ നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി സി.ഷാംജി ഏറ്റുവാങ്ങി പുന്നപ്ര സെന്റർ ലോക്കൽ സംഘാടക സമിതി സെക്രട്ടറി ആർ.അശോക് കുമാറിന് കൈമാറി രക്തസാക്ഷി മണ്ഡപ നടയിലെത്തിച്ചു. തുടർന്ന് വാരാചരണ കമ്മിറ്റി പ്രസിഡൻ്റ് ഇ.കെ.ജയൻ പതാക ഉയർത്തി. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |