തൃശൂർ: സാഹിത്യത്തിൽ രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ അതിര് കടന്നെന്നും ഈ കാലഘട്ടത്തിൽ സാഹിത്യ നിരൂപണത്തിലും രാഷ്ട്രീയത്തിലും നിലപാടിൽ ഉറച്ചുനിന്നു എന്നുള്ളതാണ്േ ബാലചന്ദ്രൻ വടക്കേടത്തിന്റെ പ്രത്യേകതയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. സംസ്‌കാരസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാലചന്ദ്രൻ വടക്കേടത്ത് സാഹിതി അക്ഷരനിധി പുരസ്‌കാരം ജില്ലാ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറിന് സമർപ്പിച്ച്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്
മുഖ്യാതിഥിയായി. ഗിന്നസ് സത്താർ ആദൂർ അദ്ധ്യക്ഷതവഹിച്ചു. അനിൽ സമ്രാട്ട്, ഡോ.പി.സരസ്വതി, ഡോ. സി. രാവുണ്ണി, ആലപ്പി അഷറഫ്, എം.പി സുരേന്ദ്രൻ,എൻ. ശ്രീകുമാർ,കൃഷ്ണചന്ദ്രൻ,ടി.വി ചന്ദ്രമോഹൻ, അജിതൻ മേനോത്ത്,കെ.വി.ദാസൻ,രാജേന്ദ്രൻ അരങ്ങത്ത്‌സുനിൽ അന്തിക്കാട്,എ.പ്രസാദ്, സുനിൽ ലാലൂർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |