ചെർപ്പുളശേരി: നെല്ലായ പഞ്ചായത്തിലെ പറമ്പത്ത് അങ്കണവാടിയുടെ പുതിയ കെട്ടിടം പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.അജേഷ് അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.മുഹമ്മദ് ഷാഫി, വാർഡ് മെമ്പർമാരായ എ.അരുൺ കുമാർ, എ.കെ.ഗീത ദേവി, ഷബാന റഫീഖ് ഐ.സി.ഡി.എസ് സൂപ്പർവൈസർ അജീഷ, അങ്കണവാടി ടീച്ചർ എ.ലത, എ.സുനിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. എം.എൽ.എ ഫണ്ടും ഐ.സി.ഡി.എസ് ഫണ്ടും പഞ്ചായത്ത് വിഹിതവും ചേർത്താണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |