തൃക്കരിപ്പൂർ:ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ്മാൻ പദ്ധതിയുടെ സഹകരണത്തോടെ ഇളമ്പച്ചി ഹോമിയോ ക്ലിനിക്കിന്റെ മുകളിൽ നിർമ്മിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവ്വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ്മിഷൻ പദ്ധതി ഡി.പി.എം ഡോ.നിഖില നാരായണൻ മുഖ്യ അതിഥിയായി പങ്കെടുത്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.സൌദ, മെമ്പർമാരായ എം. രജീഷ്ബാബു, ഫായിസ് ബീരിച്ചേരി, കെ.എൻ.വി ഭാർഗ്ഗവി, സീതാ ഗണേശൻ, എൽ.എസ്.ജി.ഡി. അസി.എൻജിനീയർ അനുസൂര്യ, ഓവർസീയർ ജയൻ കാര്യത്ത്, ആസൂത്രണ സമിതി അംഗം കെ.വി.രാഘവൻ , എച്ച്.എം.സി അംഗങ്ങളായ കെ.പി. ദിനേശൻ, എം.മുഹമ്മദ് കുഞ്ഞി, വി.വി.വിജയൻ, എം.പി.കരുണാകരൻ, ടി.നസീർ , കെ.വി.ഗണേശൻ, മെഡിക്കൽ ഓഫീസർ ഡോ.സുജയ നായർ, ഡോ.ദിവ്യ എന്നിവർ പ്രസംഗിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശംസുദ്ദീൻ ആയിറ്റി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |