മൈലപ്ര: മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ എം സി സി എൽ കലോത്സവം നടന്നു. പന്തളം വൈദികജില്ല ഓവറോൾ ചാമ്പ്യൻമാരായി. പത്തനംതിട്ട, കോന്നി വൈദിക ജില്ലകൾ രണ്ട്, മൂന്ന് സ്ഥാനത്തെത്തി. മൈലപ്ര ഇടവകയിലെ ജോർജി ജോൺ കലാപ്രതിഭയായും കുളനട ഇടവകയിലെ ക്രിസ്റ്റീന അലക്‌സ് കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു.സമാപന സമ്മേളനം വികാരി ജനറൽ മോൺ വർഗീസ് മാത്യൂ കാലായിൽ വടക്കേതിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ.റോബിൻ മനക്കലേത്ത് അദ്ധ്യക്ഷത വഹിച്ചു. കൈസ്തവ നാടക രംഗത്ത് സംഭാവനകൾ നൽകിയ ജൂബിലേറിയൻ ഫാ.ആൽബർട്ട് വടക്കേ മുറിയിലിനെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |