വടക്കാഞ്ചേരി: റീജ്യണൽ ഫിലിം ഫെസ്റ്റിവെൽ 25 മുതൽ 30 വരെ ഓട്ടുപാറ താളം തിയറ്ററിൽ നടക്കും. വടക്കാഞ്ചേരി ഫിലിം ആൻഡ് ഡ്രാമ സൊസൈറ്റിയാണ് സംഘാടകർ. 25ന് രാവിലെ ഒമ്പതിന് സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ ഉദ്ഘാടനം ചെയ്യും. സംവിധായകരായ പ്രിയനന്ദനൻ, റഷീദ് പാറക്കൽ, ലോക സിനിമയിലെ ബാലതാരം ദുർഗ വിനോദ് തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവർപങ്കെടുക്കും. കലാഭവൻ നവാസ് മെമ്മോറിയൽ ഹൃസ്വചിത്ര മത്സരം, സമ്മാനദാനം നടക്കും. വിവിധ ഭാഷാചിത്രങ്ങൾ, മലയാളത്തിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച സിനിമകൾ, ഓപ്പൺ ഫോറം, സംവിധായകരും താരങ്ങളുമായി കൂടിക്കാഴ്ച, വിദ്ധ്യാർത്ഥികളും, ചലച്ചിത്ര പ്രവർത്തകരുമായി സംവാദം എന്നിവ നടക്കുമെന്ന് കമ്മിറ്റി ചെയർമാൻ കെ.അജിത് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |