കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ടപകടത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ തേവലക്കരയിലെ വീട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. മാതാപിതാക്കളെ ആശ്വസിപ്പിച്ച് കുടുംബത്തിന് എല്ലാ സഹകരണങ്ങളും ഉറപ്പുനൽകി. മൊസാംബിക്കിലെ ഇന്ത്യൻ ഹൈക്കമ്മിഷണറോട് അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഹൈക്കമ്മിഷണർ റോബർട്ട് ഷെകിന്‍ടോംഗ് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ നടക്കുന്നുണ്ടെന്നും ഹൈക്കമ്മിഷണർ അറിയിച്ചിട്ടുണ്ട്. അപകടത്തിൽ നന്നു രക്ഷപെട്ട മലയാളികളായ ശ്രീരാഗ് തയ്യിൽ പുറപ്പൊടിയും ആകാശ് സുരേഷ് ബാബുവും സുരക്ഷിതരാണെന്നും ഹൈക്കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |