ചങ്ങനാശേരി: അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന ബൈബിൾ കലോത്സവം സമാപിച്ചു. ചങ്ങനാശേരി ഫൊറോന ഒന്നാം സ്ഥാനവും തൃക്കൊടിത്താനം ഫൊറോന രണ്ടാം സ്ഥാനവും തുരുത്തി ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആർച്ച് ബിഷപ്പ് തോമസ് തറയിൽ സമാപന സന്ദേശം നൽകി. ഡയറക്ടർ ഫാ.വർഗീസ് പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബോബി തോമസ് വടാശ്ശേരിൽ, കൺവീനർ സിജോ ആന്റണി, സിസ്റ്റർ സാരൂപ്യ എസ്.ഡി, ബേർണി ജോൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |