കണ്ണൂർ: ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി രൂപ ചെലവിൽ ഏഴോം കണ്ണോം ചാലായിൽ
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കായി നിർമ്മിച്ച ഭവന സമുച്ചയം നാളെ വൈകീട്ട് നാലിന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 24 പട്ടികജാതി കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ ഭൂമിയിൽ ഒരു കെട്ടിടത്തിൽ നാല് കുടുംബങ്ങൾക്ക് താമസിക്കാവുന്ന ആറ് ഇരുനില കെട്ടിടങ്ങളാണ് നിർമ്മിച്ചത്. ഓരോ വീട്ടിലും സെൻട്രൽ ഹാൾ, അടുക്കള, രണ്ട് കിടപ്പുമുറി, അറ്റാച്ച്ഡ് ബാത് റൂം, കുടിവെള്ളം, വൈദ്യുതി കണക്ഷൻ എന്നീ സൗകര്യങ്ങളുണ്ട്.വാർത്താസമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അംഗങ്ങളായ അഡ്വ. ടി.സരള, എം.വി.ശ്രീജിനി, യു.പി.ശോഭ, ജില്ലാ പഞ്ചായത്ത് അംഗം സി.പി .ഷിജു, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ .മനോഹരൻ എന്നിവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |