മഞ്ചേരി : എളങ്കൂർ ചാരങ്കാവിൽ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി മൊയ്തീൻ ജയിലിൽ പരാക്രമം നടത്തി. ജയിൽ അധികൃതർ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് നേരത്തെ പൊലീസിനു വിവരം ലഭിച്ചിരുന്നു. ലഹരി ലഭിക്കാതെ വന്നതിനാലാണ് അക്രമാസക്തനായതെന്നാണ് കരുതുന്നത്. ശല്യം രൂക്ഷമായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനിരിക്കുകയാണ്.
പോരൂർ ചാത്തങ്ങോട്ടുപുറം നടുവിലെചോലയിൽ പ്രവീൺ(35) ആണ് കൊല്ലപ്പെട്ടത്. അന്നു തന്നെ പൊലീസ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |