അടൂർ : ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ക്ഷീരസംഗമത്തിന് കുട്ടികളുടെ വിവിധ കലാപരിപാടികളോടെ തുടക്കമായി. മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ മൂന്ന് ദിവസം നീളുന്ന ക്ഷീരോത്സവത്തിനാണ് അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിൽ നടന്ന
കിഡ്‌സ് ഡയറി ഫെസ്റ്റോടെ തുടക്കമായത്. മത്സരങ്ങൾ ജില്ലാക്ഷീര സംഗമം ചെയർമാൻ എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിത.പി ഉദ്ഘാടനം ചെയ്ത ശിൽപശാലയിൽ അനിലാൽ വി.പട്ടത്താനം ക്ലാസ് എടുത്തു. ക്ഷീര സംരംഭകത്വ വികസന കേന്ദ്രം പ്രിൻസിപ്പൽ ഡോളസ് പി.ഇ മോഡറേറ്ററായി. ജീവനക്കാർക്കായുള്ള പ്രശ്‌നോത്തരിയിൽ അടൂർ ബ്ലോക്ക് ജേതാക്കളായി. കോയിപ്രം ബ്ലോക്ക് രണ്ടാം സ്ഥാനത്തെത്തി. മുഖാമുഖം പരിപാടി മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു.
ഇന്ന് പക്ഷി മൃഗ കന്നുകാലി പ്രദർശന മത്സരങ്ങൾ നടക്കും. മേലൂട് ക്ഷീരസംഘം പരിസരത്ത് എ.പി.ജയൻ പതാകയുയർത്തും. മൃഗസംരക്ഷണ വകുപ്പിലേയും മിൽമയിലേയും വിദഗ്ദ്ധരായ വെറ്റിനറി ഡോക്ടർമാരുടെ സേവനം, മരുന്നുകളുടെ സൗജന്യ വിതരണം എന്നിവയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |