തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും സെൻട്രൽ സ്‌റ്റോക്കിലേയും സ്വർണം, വെള്ളി ഉൾപ്പടെയുള്ള ഉരുപ്പടി വിദഗ്ദ്ധരെ കൊണ്ട് പുനർ മൂല്യനിർണയം നടത്തുക ദേവസ്വം ബോർഡിന്റെയും ജീവനക്കാരുടെയും വിശ്വാസ്യത നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊച്ചിൻ ദേവസ്വം കാർമിക് സംഘിന്റെ (ബിഎം.എം.എസ്) നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും. നാളെ ഉച്ചയ്ക്ക് ഒന്നിന് കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തുന്ന ധർണ ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു മുഖ്യപ്രഭാഷണം നടത്തുമെന്ന് പ്രസിഡന്റ് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി തൃപ്രയാർ രമേശൻ മാരാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |