തൃശൂർ: കുതിരാൻ മേഖലയിലും ഇരുമ്പുപാലം സെന്ററിലും പരിസരത്തും കാട്ടാനശല്യം രൂക്ഷമായി. ഇന്നലെ രാത്രി കാട്ടാനകളിറങ്ങി ഇരുമ്പുപാലം മേഖലയിലെ കുടിവെള്ള പൈപ്പുകൾ തകർത്തു. ഇതോടെ ഈ പ്രദേശത്തെ കുടിവെള്ള വിതരണം മുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. വലിയ തെങ്ങുകളും മറ്റ് കാർഷിക വിളകളും കാട്ടാന നശിപ്പിച്ചു. രാത്രിയിൽ മാത്രമല്ല പകലും ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
കുതിരാൻ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വേണ്ടത്ര വാച്ചർമാർ പ്രദേശത്ത് ഇല്ലാത്തതാണ് കാട്ടാനശല്യം രൂക്ഷമാകാൻ കാരണമെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |