കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഒ.എൻ.വി പ്രതിമ അനാച്ഛാദനവും കാവ്യ മണ്ഡപം ഉദ്ഘാടനവും നവംബർ 1ന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ. വൈകിട്ട് 4ന് സ്പീക്കർ എ.എൻ.ഷംസീർ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ ഒ.എൻ.വി പ്രതിമയുടെ അനാച്ഛാദനവും കാവ്യ മണ്ഡപത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി ജില്ലാ പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിനുള്ളിൽ സാംസ്കാരിക, സാഹിത്യ പരിപാടികൾക്കായിട്ടാണ് കാവ്യ മണ്ഡപം എന്ന പേരിൽ തുറന്ന വേദി സജ്ജമാക്കിയിട്ടുള്ളത്. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സെക്രട്ടറി സയൂജ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |