കൊല്ലം: തദ്ദേശഭരണ സംവിധാനത്തെ കുറിച്ച് പൊതുസമൂഹവും ജനപ്രതിനിധികളാകേണ്ടവർ അറിയാനും ക്രിയാത്മകമായി ഇടപെടാനും പഠിക്കാനുമായി ഗാന്ധി ദർശൻ സമിതി കൊല്ലം ജില്ലാ കമ്മിറ്റി നവംബർ 4, 5 തീയതികളിൽ കൊല്ലം ലയൺസ് ക്ലബ് ഹാളിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയിനബിൾ ഡെവലപ്പ്‌മെന്റ് ആൻഡ് ഗവേണൻസ്, കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള സിവിൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ 30ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് എം. വി.ഹെൻട്രി, ജനറൽ സെക്രട്ടറി ബാബു ജി പട്ടത്താനം എന്നിവർ അറിയിച്ചു. ഫോൺ: 9847299382, 9447255380.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |