പാട്ന: നാമനിർദ്ദേശ പത്രിക റദ്ദാക്കിയതിനെ തുടർന്ന് ബീഹാറിലെ മൊഹാനിയ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ആർ.ജെ.ഡി സ്ഥാനാർത്ഥി ശ്വേത സുമൻ പൊട്ടിക്കരഞ്ഞു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് തന്റെ നാമനിർദ്ദേശ പത്രിക തള്ളിയതെന്ന് സുമൻ പ്രതികരിച്ചു. തന്റെ നാമനിർദ്ദേശം റദ്ദാക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിച്ചു. സുമന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതോടെയാണ് വിവാദം ആരംഭിച്ചത്. തുടർന്ന് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, അവരുടെ രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ നാമനിർദ്ദേശ പത്രിക റദ്ദാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |