വൈക്കം : ജനുവരിയിൽ വൈക്കം താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനം നടക്കുമെന്ന് സി.കെ. ആശ എം.എൽ.എ. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ കൊട്ടുകാപ്പളളി വികസനരേഖ പ്രകാശനം ചെയ്തു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്‌സ് പേഴ്‌സൺ അജൈബ് ചന്ദ്രനും, പഞ്ചായത്തുതല വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എൽ. വിജയയും അവതരിപ്പിച്ചു. പി.കെ. സന്ധ്യ, രാധാമണി മോഹനൻ, ലൂക്ക് മാത്യു, ലിസ്സി സണ്ണി, വി.കെ. മഹിളാമണി, ആർ. നികിതകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |