
കൊച്ചി: ക്ലിനിക്കൽ മേഖലയിൽ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് വ്യക്തതയും കൃത്യതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സ്പഷ്ട് 2025 ദേശീയതല യു.ജി മെഡിക്കൽ ഫെസ്റ്റ് അമൃത ആശുപത്രിയിൽ സംഘടിപ്പിച്ചു. അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ.പി. ഗിരീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അഞ്ചുദിവസത്തെ ഫെസ്റ്റിൽ സർജറി, പ്രസവചികിത്സ, ഗൈനക്കോളജി, കാർഡിയോവാസ്കുലർ മെഡിസിൻ, സ്ട്രോക്ക് മെഡിസിൻ, പീഡിയാട്രിക്സ്, ഗ്യാസ്ട്രോ എൻട്രോളജി തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളെ കുറിച്ചുള്ള ക്ലാസുകളും റോബോട്ടിക് സർജറി, ഇ.സി.ജി വിശകലനം, ഹിപ്‌നോട്ടിസം, ഫോറൻസിക് ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ മേഖലകളിൽ ശില്പശാലകളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |