
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മന്ത്രി വി.എൻ.വാസവൻ ഉപഹാരമായി നൽകിയ അയ്യപ്പശില്പം നിർമ്മിച്ചത് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ. ക്രാഫ്റ്റ് വില്ലേജിലെ ശില്പി ഹേമന്ദ് കുമാർ രൂപകല്പന ചെയ്തതാണ് അയ്യപ്പശില്പം. നാല് മാസം കൊണ്ട് കുമ്പിൾ മരത്തിന്റെ ഒറ്റത്തടിയിലാണ് ശില്പം നിർമിച്ചത്. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഹേമന്ദിന് 2015ലെ നാഷണൽ മെരിറ്റ് അവാർഡ് ഫോർ ആർടിസൻസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുവർഷമായി ക്രാഫ്റ്റ് വില്ലേജിലെ ശില്പിയാണ് ഹേമന്ദ്. മൂന്നടിപ്പൊക്കവും രണ്ടര അടി വീതിയും 20 കിലോയോളം ഭാരവുമാണ് വിഗ്രഹത്തിനുള്ളത്. 12 വയസുമുതൽ ആരംഭിച്ചതാണ് ഹേമന്ത് ശില്പ നിർമ്മാണം. അച്ഛനും ശില്പിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |