
ഇരവിപേരൂർ : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ പൊടിപ്പാറ - ഓ.ഇ.എം സ്‌കൂൾ റോഡ്, പൊടിപ്പാറ - തേവർകാട് സ്‌കൂൾ റോഡ്, കല്ലുമാലിപ്പടി - നെല്ലിമല റോഡ് എന്നിവ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. കെ പി സി സി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. രാജൻ പുല്ലുകാല അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ആർ.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിൽ മറ്റത്ത്, വർക്കി ജോർജ്, പി.കെ.കുരുവിള, ബാബു പൊടിപ്പാറ,തമ്പി ചിറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |