
തൃശൂർ: പിഎം ശ്രീ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു പദ്ധതി വന്നപ്പോൾ അതിനെ സംസ്ഥാന സർക്കാർ അംഗീകരിച്ചിരിക്കുകയാണെന്നും വൈകിയാണെങ്കിലും പദ്ധതിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
'ആരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നതാണ് നോക്കേണ്ടത്. രാഷ്‌ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. അവർക്ക് ഇതിലൂടെ ഗുണം ഉണ്ടാകും. 50 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച സ്‌കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടതെന്ന് ആലോചിക്കണം. സിപിഐക്ക് അവരുടെ അവകാശമുണ്ട്. സിപിഎമ്മിനും അവരുടെ അവകാശമുണ്ട്. കേന്ദ്ര സർക്കാരിനും ബിജെപിക്കും അവരുടേതായ അവകാശങ്ങളുണ്ട്. എന്നാൽ, ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വരുത്തരുത്. എല്ലാം നന്നായി വരട്ടെ. അന്തരീക്ഷം നന്നാവട്ടെ. രാജ്യത്തിന്റെ വികസനത്തിന് പുതിയ ഒരു അദ്ധ്യായം തുറന്നുവരട്ടെ ' - സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ, കേരളവും അംഗീകരിച്ചതിന് പിന്നാലെ ഇടത് വിദ്യാർത്ഥി - യുവജന സംഘടനകൾ തെരുവിൽ പ്രതിഷേധം ശക്തമാക്കുകയാണ്. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും എഐഎസ്‌എഫും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന - വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച വിവിധ ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |