
കാടാമ്പുഴ: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടക്കുന്ന മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവതി സംഗമം ഉജ്ജ്വലമായി. യുവതി സമ്മേളനം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. തൊഹാനി ഉദ്ഘാടനം ചെയ്തു. ശിഹാബ് മങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. ഒ.കെ. സുബൈർ, മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, കെ.പി.ഷരീഫ ബഷീർ, എ.പി ജാഫർ അലി, മുസ്തഫ തടത്തിൽ , ജുനൈദ് പാമ്പലത്ത്, ടി.പി സജ്ന ടീച്ചർ, ഷംല ബഷീർ, ജുമൈല ഹാരിസ് ഒ.കെ, ഫഹദ് കരേക്കാട് ,ഫൈസൽ കെ.പി ,പി.ടി ഗഫൂർ, പാമ്പലത്ത് നജ്മത്ത് , മുഫീദ അൻവർ, മുബശിറ അമീർ, ജുവൈരിയ , കെ.ടി ബുഷ്ര , ബുഷ് റ കബീർ, ഉബൈദ ,റസീന റഫീഖ്, മൊയ്തീൻ മാടക്കൽ , എ.പി അബ്ദു, ഒ.പി.കുഞ്ഞിമുഹമ്മദ്, കബീർ മണ്ടായപ്പുറം , ഹംസ ചോഴിമഠത്തിൽ , റഷീദ് കോങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |