
പഴയങ്ങാടി:ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുണ്ടിൽതടം ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പുതിയകെട്ടിടം മുൻ രാജ്യസഭാ അംഗം കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു.കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി.രാജേഷ് ഇ.എം.എസിന്റെ ഫോട്ടോ അനാഛാദനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല സപ്ലിമെന്റ് പ്രകാശനം ചെയ്തു. മണി പവിത്രൻ ഉന്നത വിജയികളെ അനുമോദിച്ചു. അസി.എക്സിക്യൂട്ടീവ് എൻജിനീയർ സി.സപ്ന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.മുഹമ്മദ് റഫീക്ക്, പ്രേമ സുരേന്ദ്രൻ, കെ.പത്മനാഭൻ, വി.വിനോദ്, പി.ജനാർദ്ദനൻ, വരുൺ ബാലകൃഷ്ണൻ, എം.രാമചന്ദ്രൻ, ആർ.ബബിത കുമാരി എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ.പി ഷുക്കൂർ സ്വാഗതം പറഞ്ഞു. വിവിധ കലാ പരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |